നോക്കുകുത്തിയായി ഷീ ടോയ്‌ലെറ്റ്

Friday 26 January 2018 2:07 am IST

 

അരൂര്‍: വഴിയാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന അരൂര്‍ ഗ്രാമ പഞ്ചായത്തിനടുത്തിനടുത്തുള്ള   ഷീ ടോയ്‌ലറ്റിന്റ പ്രവര്‍ത്തനം നിലച്ചു. 

 കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് ഷീ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അധികാരികളുടെ വേണ്ട രീതിയിലുള്ള ഇടപ്പെടലുകള്‍ ഇല്ലാതിരുന്നതിനാല്‍ ലക്ഷങ്ങള്‍ മുടക്കി് പണിത  ഷീ ടോയ്‌ലറ്റ് ഇന്ന്  പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാണ്. 

ഏറെ ജനതിരക്കുള്ള അരൂര്‍ ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്തായിരുന്ന ഇത് പ്രവര്‍ത്തിച്ചിരുന്നത്. ദേശിയ ഹൈവേയില്‍ അരൂര്‍ ഗ്രാമപഞ്ചായത്തിന് തെക്ക് ഭാഗത്തായി പോലിസ് എയിഡ്‌പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം നിലവില്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടം ഏറ്റെടുത്ത് ടോയ്‌ലറ്റ് കോപ്ലസും, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രവും തുടങ്ങണമെന്നാണ് അവശ്യം ഉയരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.