സഹകരണ ബാങ്ക് നിയമന വിജ്ഞാപനം ചട്ടവിരുദ്ധം; നിയമന നടപടികള്‍ ജോയിന്റ് രജിസ്ട്രാര്‍ തടഞ്ഞു

Friday 26 January 2018 2:00 am IST
കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ അറ്റന്‍ഡര്‍, സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള നിയമന നടപടികള്‍ തടഞ്ഞുകൊണ്ട് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവായി.

 

കോട്ടയം: കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ അറ്റന്‍ഡര്‍, സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള നിയമന നടപടികള്‍ തടഞ്ഞുകൊണ്ട് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവായി.

ബാങ്കില്‍ ഒഴിവുള്ള നാല് അറ്റന്‍ഡര്‍, സെയില്‍സ്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ബാങ്ക് ഭരണസമിതി 2017 നവംബര്‍ 14ന് തീരുമാനമെടുത്തു. നവംബര്‍ 28ന് രണ്ട് ദിനപത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിക്കുകയും ചെയ്തു. പത്രപരസ്യത്തില്‍ പ്രായപരിധി, എസ്‌സി, എസ്ടി, ഒബിസി, പിഎച്ച് എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസരണമുള്ള വയസിളവ്, അപേക്ഷ ഫീസിളവ്, ശമ്പള സ്‌കെയില്‍ എന്നിവ വ്യക്തമാക്കിയിട്ടില്ല. 

അറ്റന്‍ഡര്‍, സെയില്‍സ്മാന്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദധാരികളല്ലാത്ത യോഗ്യതയുള്ളവരില്‍ നിന്നും എന്ന് പറഞ്ഞിരുന്നു. 

എന്നാല്‍ ഉദ്യോഗാര്‍ത്ഥിയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയിട്ടില്ല. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് സഹകരണ ചട്ടം 186ന് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) നിയമനത്തിന്റെ തുടര്‍നടപടികള്‍ തടഞ്ഞത്.

തമ്പലക്കാട് കല്ലാരവേലില്‍ കെ.വി. നാരായണന്‍, ആനക്കല്ല് മടുക്കക്കുഴി കുരുവിള മാത്യു, ആനക്കല്ല് പൂഞ്ഞാനിയില്‍ പി. അശോകദാസ് തുടങ്ങിയവര്‍ നല്‍കിയ പരാതിയിലാണ് നടപടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.