കേരള സര്‍ക്കാര്‍ വഞ്ചകരെന്ന്: യുവമോര്‍ച്ച

Friday 26 January 2018 2:45 am IST

കൊച്ചി: അധികാരത്തിലെത്തിയാല്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു. യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ദിനേശ് അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഭസിത്കുമാര്‍, സുനില്‍ തീരഭൂമി, ശ്രീജിത്ത്, നിധിന്‍ പള്ളത്ത്, സലീഷ് ചെമ്മണ്ടൂര്‍, രാജഗോപാല്‍, ടി.പി. ബാലചന്ദ്രന്‍, അനില്‍ കെ. ഇടപ്പള്ളി, കെ.ആര്‍. അരുണ്‍, മിഥുന്‍ ചെങ്ങമനാട്, അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.