തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാളെ കൊടിയേറ്റ്

Friday 26 January 2018 2:00 am IST
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നാളെ തുടങ്ങും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

 

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നാളെ തുടങ്ങും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 

27ന് രാവിലെ 9.30ന് കളഭാഭിഷേകം, വൈകിട്ട് 6ന് കൊടിയേറ്റ്, 7.30ന് നാമഘോഷലഹരി. 28ന് രാവിലെ 8.30ന് ശ്രീബലി, 10.30ന് ഉത്സവബലി, വൈകിട്ട് 6.30ന് കൃഷ്ണനാട്ടം, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്.  29ന് രാവിലെ 8.30ന് ശ്രീബലി, 10.30ന് ഉത്സവബലി, വൈകിട്ട് 6.30ന് സംഗീത കച്ചേരി, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 30ന് രാവിലെ 8.30ന് ശ്രീബലി, 10.30ന് ഉത്സവബലി, വൈകിട്ട് 6.30ന് സംഗീതസദസ്സ്, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്.

31ന് രാവിലെ 8.30ന് ശ്രീബലി, 10.30ന് ഉത്സവബലി, വൈകിട്ട് 5.30ന് തിരുവാതിര, 6.30ന് നാരായണീയപാരായണം, 7.30ന് ഭക്തിരാഗസുധ,  8.30ന് വിളക്കിനെഴുന്നെള്ളിപ്പ്. ഫെബ്രുവരി ഒന്നിന് രാവിലെ 8.30ന് ശ്രീബലി, 10.30ന് ഉത്സവബലി, വൈകിട്ട് 6ന് സംഗീതസദസ്സ്, 7.30ന് ഡാന്‍സ്, 8.30ന് വിളക്കനെഴുന്നെള്ളിപ്പ്. 2ന് രാവിലെ 8.30ന് ശ്രീബലി, 10.30ന് ഉത്സവബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, തുടര്‍ന്ന് ദേശവിളക്ക്, 7ന് സംഗീതസദസ്, 10ന് പള്ളിവേട്ട, പള്ളിനായാട്ട്. മൂന്നിന് ആറാട്ട്-രഥോത്സവം. രാവിലെ 9ന് ഭക്തിഘോഷലഹരി, 11ന് നാരായണീയ സംഗീതാവിഷ്‌ക്കരണം, 11ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് തിരുനക്കര രഥോത്സവം. കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് രഥഘോഷയാത്ര തിരിച്ചെഴുന്നള്ളിപ്പ്, 10ന് കൊടിയിറക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.