വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ശകുന്തളയുടേത്

Friday 26 January 2018 2:45 am IST

തൃപ്പൂണിത്തുറ: കുമ്പളത്ത് പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറച്ച നിലയില്‍ കണ്ടെത്തിയ  സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍  ദാമോദരന്റെ ഭാര്യ ശകുന്തള (50)യുടേതെന്ന് പോലീസ്. തലകീഴായി കൈകാലുകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയില്‍  കുമ്പളം ടോള്‍പ്ലാസക്കു സമീപം ദേശീയപാതയോടും കുമ്പളം കായലിനോടും ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ കണങ്കാലിലെ അസ്ഥിയില്‍ ഘടിപ്പിച്ച പിരിയാണിയുടെ ബാച്ച് നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ശകുന്തളയിലേക്ക് എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങള്‍ക്ക്  മുന്‍പുള്ള  സ്‌കൂട്ടര്‍ അപകടത്തില്‍ കണങ്കാലിന്റെ എല്ലിന് പരിക്കേറ്റ ശകുന്തള തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാലിലെ പിരിയാണി മാറ്റുന്നതിനുള്ള ചികിത്സ തേടിയിരുന്നു. മകള്‍ അശ്വതിയുമായി പിണങ്ങി ശകുന്തള പലയിടങ്ങളില്‍ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സംഭവത്തില്‍ ഉന്നത തല ബന്ധങ്ങള്‍ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.