കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: എം.പി. രാജീവന്‍

Friday 26 January 2018 2:45 am IST

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ജില്ലാ കമ്മറ്റി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ 26 പേരാണ് ആത്മഹത്യ ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് 16 മാസമായിട്ടും ഒരുതവണ പോലും കൃത്യമായി ശമ്പളം നല്‍കാനായില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ. വേണുഗോപാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, കെ.കെ. വിജയന്‍, കെ. വിനോദ്കുമാര്‍, ധനീഷ് നീറിക്കോട്, കെ.എസ്. അനില്‍കുമാര്‍, കെ.എസ്. ശ്യാംജിത്ത്, ജീന മഹേഷ്, സി.എല്‍. അഭിലാഷ്, റിബിന്‍ റാം എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.