കെഎസ്ആര്‍ടിസി: 685 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി

Thursday 25 January 2018 10:58 pm IST

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി കെഎസ്ആര്‍ടിസിക്ക് 685 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം 170 കോടി രൂപയാണ്. ചെലവ് 353 കോടിയും. 

റവന്യൂ വരുമാനത്തില്‍ നിന്ന് ഒന്നും തന്നെ കെഎസ്ആര്‍ടിസിക്ക് മിച്ചമില്ല. വായ്പകള്‍ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്കു മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരന്തസഹായ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് 35.01 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും മുഖ്യമന്ത്രി  അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.