ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് വെച്ചുവെന്ന് വ്യാജ സന്ദേശം നല്‍കിയയാള്‍ അറസ്റ്റില്‍. കോട്ടയം പൂഞ്ഞാര്‍ പനച്ചിപ്പാറ സ്വദേശി കല്ലാടിയില്‍ വീട്ടില്‍ സുബിനെയാണ് (28) ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസും സംഘവും എറണാകുളം രവിപുരത്തെ ജോലി സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച രാത്രി 10.10നാണ് ഫാസില്‍ തൃപ്രയാര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. ഫോണ്‍ വിവരങ്ങളും മറ്റും പരിശോധിച്ച് സെബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. മദ്യലഹരിയിലാണ് ഫോണ്‍ ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. എറണാകുളം ജില്ലയിലെ ഹാര്‍ബര്‍, തൃപ്പൂണിത്തുറ, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: