തിരൂര്‍: നാല്‍പ്പത്തഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ തിരൂരില്‍ പിടിയിലായി. വേങ്ങര പൂവില്‍ ഹൗസില്‍ മുഹമ്മദ്(41) ആണ് പിടിയിലായത്. ചെന്നൈയില്‍ നിന്ന് പണവുമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
പുതിയ 2000, 500 രൂപയുടേതാണ് നോട്ടുകള്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണം ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് എസ്ഐ സുമേഷ് സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: