കോടിയേരിയെ പുറത്താക്കണം: വി. മുരളീധരന്‍

Thursday 25 January 2018 11:17 pm IST

തിരുവനന്തപുരം: മകന്റെ തട്ടിപ്പുകള്‍ സംബന്ധിച്ച് നീതിപൂര്‍വകമായ അന്വേഷണത്തിന് സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിഅംഗം വി. മുരളീധരന്‍. മാറാന്‍ കോടിയേരി തയ്യാറായില്ലെങ്കില്‍ കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരിയെ പുറത്താക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി അംഗമല്ലാത്ത മകന്‍ നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് മകന്‍ തന്നെ പറയുമെന്നാണ് കോടിയേരി പറയുന്നത്. മകന്‍ തട്ടിച്ച കമ്പനി ഉടമകളെ മാസങ്ങള്‍ക്കു മുമ്പ് കോടിയേരി കണ്ടതാണ്. ഈ കൂടിക്കാഴ്ചയുടെ വസ്തുതകളും മകന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും നീക്കാന്‍ കോടിയേരി തയ്യാറാകണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.