കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം: കുമ്മനം

Thursday 25 January 2018 11:21 pm IST

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തു വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വികാസ് യാത്രയുടെ ഭാഗമായി പാലക്കാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

കുറ്റാരോപിതര്‍ പറയുന്നത് കേട്ട് അന്വേഷണം വേണ്ടെന്ന് വെക്കുന്ന ലോകത്തിലെ ഏക ഭരണാധികാരിയാണ് പിണറായി വിജയന്‍. ഇന്റര്‍പോള്‍ അന്വേഷിക്കുന്ന പ്രതിയെ പിടികൂടി കൈമാറേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. ആ കടമ മുഖ്യമന്ത്രി നിറവേറ്റിയില്ലെങ്കില്‍ സംസ്ഥാന പോലീസ് മേധാവി അത് നടപ്പാക്കണം. 

മകന്റെ ഇടപാടിനെപ്പറ്റി ഒന്നും അറിയില്ലെന്ന കോടിയേരിയുടെ സമീപനം തട്ടിപ്പാണ്. ദുബായ് കമ്പനി പരാതിയുമായി പിബിയെ സമീപിക്കുന്നതിന് മുന്‍പും അതിന് ശേഷവും ഇക്കാര്യങ്ങളെല്ലാം കോടിയേരിക്ക് അറിയാമായിരുന്നു. മകന്റെ തട്ടിപ്പിന് കൂട്ടുനിന്ന് കോടികള്‍ സമ്പാദിക്കാനാണ് കോടിയേരിയും ശ്രമിച്ചത്. സത്യം പുറത്തുവരുന്നതുവരെ കോടിയേരി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.