മക്കള്‍ക്ക് പ്രധാന ബിസിനസ്സ് ഡാന്‍സ് ബാര്‍

Friday 26 January 2018 2:30 am IST

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്ക് ഗള്‍ഫില്‍ പ്രധാനമായും ഉണ്ടായിരുന്നത് ഡാന്‍സ് ബാര്‍ ബിസിനസ്സ്. മദ്യം വിളമ്പുന്നതിനൊപ്പം പെണ്‍കുട്ടികള്‍ നൃത്തം വയ്ക്കുന്ന ബാറുകള്‍ ഗള്‍ഫില്‍ വന്‍ വരുമാനം ഉണ്ടാക്കുന്ന ബിസിനസ്സാണ്. മലയാളികള്‍ നേതൃത്വം നല്‍കുന്ന ഡാന്‍സ് ബാര്‍ ശൃംഖല ഇവിടെയുണ്ട്. 

കൊല്ലം ജില്ലക്കാരനായ ഒരാള്‍ നടത്തുന്ന ഡാന്‍സ് ബാറില്‍ പങ്കാളികളായികൊണ്ടാണ് കോടിയേരിയുടെ മക്കള്‍ ബിസിനസ്സ് രംഗത്തുവരുന്നത്. യുഎഇ സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയാണ് ബാറുകള്‍ നടക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള പെണ്‍കുട്ടികളെ ആര്‍ട്ടിസ്റ്റ് വിസയില്‍ എത്തിച്ചാണ് ഇവിടെ നൃത്തം ചെയ്യിക്കുക. യുഎഇയില്‍ നിയമപരമാണെങ്കിലും ഇന്ത്യയില്‍ നിന്ന് അത്തരം നൃത്തം ചെയ്യാന്‍ ആളുകളെ അയയ്ക്കുന്നതിന് നിയമമില്ല. ഇതു മറികടക്കാനാണ് രാഷ്ട്രീയ സ്വാധീനമുള്ള കോടിയേരിയുടെ മക്കളെ ബിസിനസ്സ് പങ്കാളികളാക്കിയത്. 

കോടിയേരിയുടെ മക്കളെ ആദ്യമായി ഗള്‍ഫില്‍ കൊണ്ടുപോയത് കോഴിക്കോട്ടെ പ്രമുഖമായ ഒരു പെണ്‍വാണിഭകേസിലെ പ്രതിയായിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം വച്ചാണ് ഡാന്‍സ് ബാര്‍ ബിസിനസ്സില്‍ ഇടപെടുന്നത്. പിന്നീട് ഗള്‍ഫ് മലയാളികളുടെ വന്‍കിട ഇടപാടുകളില്‍ മധ്യസ്ഥന്‍മാരായി കോടിയേരിയുടെ മക്കള്‍ മാറി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ നടന്ന വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് എല്ലാം പിന്നില്‍ ഇവരുണ്ടായിരുന്നു. 

മക്കള്‍ക്ക് ഗള്‍ഫില്‍ എന്ത് ബിസിനസ്സ് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കോടിയേരി ബാലകൃഷ്ണന്‍ മടിക്കുന്നതും ഡാന്‍സ് ബാര്‍ എന്നുപറയാന്‍ മടിയുള്ളതിനാലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.