കേരള ശാസ്ത്ര കോണ്‍ഗ്രസ് 28ന്

Friday 26 January 2018 12:20 pm IST

 

തലശ്ശേരി: 30-ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് 28 ന് രാവിലെ 10 മണിക്ക് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യുവശാസ്ത്രജ്ഞര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡലുകള്‍, ഡോ. വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡ്, കെഎസ്‌സിഎസ്ടിഇ-എസ്ജിആര്‍എഫ്-സ്പാര്‍ക് അവാര്‍ഡ് എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. 'കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍: ചരിത്രവും വര്‍ത്തമാനവും' എന്ന ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ശാസ്ത്ര കോണ്‍ഗ്രസ് പ്രസിഡണ്ട് ഡോ.സുരേഷ് ദാസ് അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ശാസ്ത്ര കോണ്‍ഗ്രസിലെ പ്രബന്ധങ്ങളുടെ സംഗ്രഹ പതിപ്പ് പി.കെ.ശ്രീമതി എംപി പ്രകാശനം ചെയ്യും. എ.എന്‍.ഷംസീര്‍ എംഎല്‍എ, കോളജ് പ്രിന്‍സിപ്പല്‍ എല്‍.എന്‍.ബീന എന്നിവര്‍ സംസാരിക്കും. ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ ശാസ്ത്ര പ്രദര്‍ശനം ഇന്ന് രാവിലെ 10 മണിക്ക് തലശ്ശേരി സിറ്റി സെന്ററില്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. കേരളസയന്‍സ് കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ ഡോ.എസ്.പ്രദീപ്കുമാര്‍, ഡോ.വി.പി.ദിനേശന്‍, ഡോ.മാധവന്‍ കോമത്ത്, ഡോ.കെ.ടി.ചന്ദ്രമോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.