ന്യൂദല്‍ഹി: സ്കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ചുവീഴ്ത്തി ദല്‍ഹിയില്‍ ഒന്നാംക്ലാസുകാരനെ തട്ടികൊണ്ടുപോയി.
ഇന്നലെ രാവിലെ 7.40ന് ദല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ബസ് തടഞ്ഞുനിര്‍ത്തി കുട്ടിയെ തട്ടികൊണ്ട് പോയത്. ഇരുപത്തിയഞ്ചോളം കുട്ടികളാണ് സംഭവസമയത്ത് ബസ്സിലുണ്ടായിരുന്നത്. ഷഹദരയിലെ സ്വകാര്യസ്കൂളിലെ വിദ്യാര്‍ത്ഥിയെയാണ് തട്ടികൊണ്ടുപോയത്.
കുട്ടിയെയും കൊണ്ട് ബൈക്കില്‍ ഉത്തര്‍പ്രദേശ് ഭാഗത്തേക്കാണ് സംഘം കടന്നുകളഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കുട്ടിയെ അടുത്തറിയാവുന്നവരാണ് കൃത്യത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് പറയുന്നു.കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: