ലീഗ് കപ്പ്: അഴ്‌സണല്‍ ഫൈനലില്‍

Friday 26 January 2018 2:30 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ അട്ടിമിറിച്ച് ആഴ്‌സണല്‍ ലീഗ് കപ്പിന്റെ ഫൈനലില്‍ കടന്നു. പിന്നില്‍ നിന്ന് പൊരുതിക്കയറിയ ആഴ്‌സണല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം നേടിയത്. ആദ്യ പാദ സെമി ഗോള്‍രഹിത സമനിയില്‍ പിരിഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഫൈനലില്‍ ആഴ്‌സണലിന്റെ എതിരാളികള്‍. രണ്ട് പാദങ്ങളായി  നടന്ന സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ബ്രിസ്‌റ്റോളിനെ തോല്‍പ്പിച്ചു. രണ്ടാം പാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്്.

രണ്ടാം പാദ സെമിഫൈനലിന്റെ ഏഴാം മിനിറ്റില്‍ ആഴ്‌സണലിനെതിരെ ചെല്‍സി ലീഡ് നേടി. ഏദന്‍ ഹസാര്‍ഡാണ് സ്‌കോര്‍ ചെയ്തത്. പക്ഷെ ഏറെ താമസിയാതെ ആഴ്‌സണല്‍ ചെല്‍സിക്കൊപ്പം എത്തി. റുഡിഗറിന്റെ സെല്‍ഫ് ഗോളാണ് ആഴ്‌സണലിന് സമിനലയാരുക്കിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു (1-1).

രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച ആഴ്‌സണല്‍ അറുപതാം മിനിറ്റില്‍ വിജയഗോള്‍ കണ്ടെത്തി. ഗ്രാനിറ്റ് സാഹയാണ് ആഴ്‌സണിലെ ഫൈനലിലെത്തിച്ച ഗോള്‍ നേടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.