ആര്‍എസ്എസ് ശിബിരത്തിന് തുടക്കമായി

Friday 26 January 2018 10:31 am IST

പാലക്കാട്: ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തിന് കല്ലേക്കാട് വ്യാസ വിദ്യാനികേതനില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ശിബിരത്തില്‍ പൂര്‍ണമായും പങ്കെടുക്കുന്നുണ്ട്.  പഞ്ചായത്ത് തലം മുതല്‍ ഉപരിയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. മൂന്നു ദിവസത്തെ  ശിബിരം 28ന് വൈകിട്ട് സമാപിക്കും. 27നാണ് പഥസഞ്ചലനം.

റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ ഒന്‍പതിന് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ. മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തി.  തുടര്‍ന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖുമായ ആര്‍. ഹരിയുടെ രചനാ സമാഹാരം സര്‍സംഘചാലക് പ്രകാശനം ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ് ആദ്യപ്രതി ഏറ്റുവാങ്ങി. 

പരിവാര്‍ സംഘടനകളുടെ സംസ്ഥാന ചുമതലയുള്ളവരും ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഏഴായിരത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന ശിബിരത്തിന്റെ നടത്തിപ്പിനായി വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യവേദിയായി കൂറ്റന്‍ സഭാഗൃഹമാണ് ഒരുക്കിയിരിക്കുന്നത്.

ഭക്ഷണം തയാറാക്കുന്നതിന് നാല് അടുക്കളകളാണ് ഒരേസമയം പ്രവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.