14 പേര്‍ക്ക് ശൗര്യ ചക്ര

Friday 26 January 2018 2:40 am IST

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി ഒരാള്‍ക്ക് അശോക ചക്രയും ഒരാള്‍ക്ക് കീര്‍ത്തിചക്രയും 14 പേര്‍ക്ക് ശൗര്യചക്രയും 28 പേര്‍ക്ക് പരമവിശിഷ്ട സേവാ മെഡലകളും അടക്കം 390 പേര്‍ക്കുള്ള മെഡലുകളാണ് പ്രഖ്യാപിച്ചത്.

വ്യോമസേനയിലെ കോര്‍പ്പറല്‍ ജ്യോതി പ്രകാശ് നിരാലയ്ക്കാണ് സമാധാന കാലത്ത് നല്‍കുന്ന രാജ്യത്തെ ധീരതയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ അശോക ചക്ര മരണാനന്തര ബഹുമതിയായി സമ്മാനിക്കുന്നത്. 

പരമവിശിഷ്ട സേവാ മെഡലിന് കരസേന ഉപമേധാവി ലഫ്. ജനറല്‍ ശരത് ചന്ദ്, ദക്ഷിണ പശ്ചിമ മേഖലാ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ചെറിഷ് മാത്സന്‍, പടിഞ്ഞാറന്‍ വ്യോമസേന കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ സി.ഹരികുമാര്‍ എന്നിവര്‍ അര്‍ഹരായി. ഇത്തവണ 28 പേരാണ് പരമവിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.

ശൗര്യ ചക്ര: മേജര്‍ ആര്‍.വി. അഖില്‍രാജ്, ക്യാപ്റ്റന്‍ രോഹിത് ശുക്ല, ക്യാപ്റ്റന്‍ അഭിനവ് ശുക്ല, ക്യാപ്റ്റന്‍ പ്രദീപ്, ഹവീല്‍ദാര്‍ മുബാറക് അലി, ഹവീല്‍ദാര്‍ രവീന്ദ്ര ഥാപ, നായിക് നരേന്ദര്‍ സിംഗ്, നായിക് ബദേര്‍ ഹുസൈന്‍, പാരാട്രൂപ്പര്‍ മാഞ്ചു, കോപ്പറല്‍ നിലേഷ് കുമാര്‍(മരണാനന്തരം), സര്‍ജിയന്റ് മിലിന്ദ് കിഷോര്‍ (മരണാനന്തരം), കോപ്പറല്‍ ദേവേന്ദ്ര മെഹ്ത, അസിസ്റ്റന്റ് കമാന്‍ഡന്റ് വികാസ് ജാക്കര്‍, സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസ് ആലം.

മലയാളികള്‍

അതിവിശിഷ്ട സേവാ മെഡല്‍: ലഫ്. ജനറല്‍ രാജന്‍ രവീന്ദ്രന്‍ (കരസേന), റിയര്‍ അഡ്മിറല്‍ എം.ഡി.സുരേഷ് (നാവിക സേന).

ബാര്‍ ടു സേനാ മെഡല്‍ (ധീരത): ഹവീല്‍ദാര്‍ രാജേഷ് കുമാര്‍.

സേനാ മെഡല്‍ (ധീരത): നായിബ് സുബേദാര്‍ അശോക് കുമാര്‍, നായിബ് സുബേദാര്‍ സുനില്‍ കുമാര്‍, ഹവില്‍ദാര്‍ വിനോദ് കുമാര്‍, ലാന്‍സ് വിപിന്‍കുമാര്‍, സിപോയ് മുഹമ്മദ് റഫീഖ്, മേജര്‍ വിപുല്‍ നാരായണ്‍,

സേനാ മെഡല്‍: മേജര്‍ ജനറല്‍ ജേക്കബ് തരകന്‍ ചാക്കോ, ബ്രിഗേഡിയര്‍ മനോജ് കുമാര്‍, ബ്രിഗേഡിയര്‍ വി.എസ്.വിശ്വനാഥന്‍, കേണല്‍ രാകേഷ് നായര്‍, കേണല്‍ മേലേവീട്ടില്‍ രാജീവ് മേനോന്‍.

നാവിക സേനാ മെഡല്‍: കമ്മോഡോര്‍ ജി.പ്രകാശ്, കമ്മോഡോര്‍ ആര്‍. സ്വാമിനാഥന്‍.

വിശിഷ്ട സേവാ മെഡല്‍: മേജര്‍ ജനറല്‍ ഗിരീഷ് കുമാര്‍, മേജര്‍ ജനറല്‍ സുരേഷ് മേനോന്‍, ബ്രിഗേഡിയര്‍ അരുണ്‍ അനന്തനാരായണ്‍, ബ്രിഗേഡിയര്‍ വിനോദ് മോഹന്‍ ചന്ദ്രന്‍, ബ്രിഗേഡിയര്‍ മൈക്കല്‍ ഫെര്‍ണാണ്ടസ്, കേണല്‍ വി.സുരേഷ് കുമാര്‍, ലഫ്. കേണല്‍ സുഷമ തോമസ് (കരസേന), കമ്മോഡോര്‍ വിക്രം മേനോന്‍, കമ്മോഡോര്‍ കെ.എം.രാമകൃഷ്ണന്‍, കമ്മോഡോര്‍ സി.എസ്.ബാബുരാജ്, ക്യാപ്റ്റന്‍ അര്‍ജുന്‍ ദേവ് നായര്‍ (നാവികസേന), എയര്‍ കമ്മോഡോര്‍ വി.കെ.ശശീന്ദ്രന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ വേണുഗോപാലന്‍ വിജയന്‍ മേനോന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.