രാഷ്ട്ര നിര്‍മ്മാണത്തില്‍ യുവാക്കള്‍ക്ക് വലിയ പങ്ക്: രാഷ്ട്രപതി

Friday 26 January 2018 2:43 am IST

ന്യൂദല്‍ഹി: ഇന്ത്യയെ കുരുത്തുറ്റ രാജ്യമാക്കി മാറ്റുന്നതില്‍ യുവാക്കള്‍ക്ക് വലിയ പങ്കുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

നമ്മുടെ നൂറു കോടിയിലേറെ  കര്‍ഷകരുടെ ജീവിതങ്ങള്‍ ഇനിയും  മെച്ചപ്പെടുത്തേണ്ടതുണ്ട്. സായുധ സേനയിലെയും പോലീസിലെയും അര്‍ദ്ധസൈനിക സേനകളിലെയും  സേനാനികള്‍ക്ക് അവര്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിന് നാം നമ്മുടെ  നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുണ്ടതുണ്ട്. ദാരിദ്ര്യവും പട്ടിണിയും നിര്‍മ്മാര്‍ജ്ജനം ചെയ്യാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യവും സാര്‍വത്രികമാക്കാനും, പെണ്‍മക്കള്‍ക്ക് എല്ലാ മേഖലകളിലും തുല്യാവസരങ്ങള്‍ നല്‍കാനും നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. സ്വന്തമായൊരു ഭവനം കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കിടപ്പാടം ഒരുക്കേണ്ടതുണ്ട്.  അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനുംആണ്‍കുട്ടികള്‍ക്ക് തുല്യ അവകാശംപെണ്‍കുട്ടികള്‍ക്കും ലഭിക്കണം. പെണ്‍മക്കളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്ന കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മാത്രമേ ഫലപ്രദമാക്കാന്‍ സാധിക്കൂ. അദ്ദേഹം പറഞ്ഞു.

പണക്കാര്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ ആനുകൂല്യങ്ങള്‍ സ്വയം ഉപേക്ഷിക്കണം. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിന് ആരെയും അപഹസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.