ശ്യാം പ്രസാദ് വധം: അന്വേഷണം എന്‍ഐഎക്ക് വിടണം

Friday 26 January 2018 2:45 am IST

കണ്ണൂര്‍: കണ്ണവത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍  ശ്യാം പ്രസാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോലീസിന്റെ അന്വേഷണം പൂര്‍ണ്ണമായും സ്തംഭിച്ചു. നേരിട്ട്  പങ്കെടുത്ത നാലുപേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം കേസന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. ഇതിനു പിന്നില്‍ ആഭ്യന്ത രവകുപ്പിന്റെ നിര്‍ദ്ദേശമാണ്.  അദ്ദേഹം പറഞ്ഞു.

ജിഹാദി-ചുവപ്പ് ഭീകരതയുടെ രഹസ്യ ബാന്ധവമാണ് കേസ് അട്ടിമറിക്കാനുളള നീക്കത്തിന് പിന്നില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടു പോലും പോലീസ് കണ്ണവം മേഖലയിലെ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അതിക്രമം കാട്ടുകയാണ്. വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുളള  ശ്രമമാണ് കൊലപാതകത്തിന് പിന്നില്‍. ഹിന്ദു-മുസ്ലീം ചേരിതിരിവ് സൃഷ്ടിച്ച് സമുദായത്തെ കൂടെ കൂട്ടാനുളള  ഇസ്ലാമിക സംഘടനകളുടെ നീക്കം ജനം തിരിച്ചറിഞ്ഞു.  അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുസ്ലീം സ്ത്രീകള്‍ ഉള്‍പ്പെടെ എത്തിച്ചേര്‍ന്നത് ഇതിന്റെ തെളിവാണ്.

കനകമല, നാറാത്ത്  ഭീകര ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചവരുമായി കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമാണെന്നും കൃഷ്ണദാസ് പറഞ്ഞു. അതിനാല്‍ കേസ് എന്‍ഐഎക്ക് കൈമാറണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.