ദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; 31 പേര്‍ വെന്തുമരിച്ചു

Friday 26 January 2018 7:48 am IST

സിയൂള്‍: തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ വന്‍തീപിടിത്തം. 31 ആളുകള്‍ വെന്തുമരിച്ചു. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. നാല്‍പതിലധികം പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റു. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. 

പ്രായമായവരെ പരിചരിക്കുന്ന നഴ്‌സിംഗ് ഹോമും ആശുപത്രിയും ചേര്‍ന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന എത്തിയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്. പ്രായമായവരടക്കം നൂറോളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. 

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.