വര്‍ണാഭമായ റിപ്പബ്ലിക് ദിനാഘോഷത്തിന് സംസ്ഥാനത്ത് തുടക്കമായി

Friday 26 January 2018 9:13 am IST

തിരുവനന്തപുരം: 69-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് സംസ്ഥാനത്ത് വര്‍ണാഭമായ തുടക്കം. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇതിന് ശേഷം റിപ്പബ്ലിക് ദിനപരേഡ് നിരീക്ഷിച്ചുകൊണ്ട് ഗവര്‍ണര്‍ 26പ്ലേറ്റൂണുകള്‍ നല്‍കിയ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായിവിജയനും ചടങ്ങില്‍ സംബന്ധിച്ചു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും വരള്‍ച്ചയെ നേരിടാന്‍ ജലം സംരക്ഷിക്കണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. വിപുലമായ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു. മന്ത്രിമാര്‍ പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ആഘോഷത്തോടനുബന്ധിച്ച് ജില്ലകളില്‍ വിവിധ പരിപാടികളും അരങ്ങേറി. കൊച്ചിയില്‍ മന്ത്രി എ.സി മൊയ്തീന്‍ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. ആലപ്പുഴയില്‍ മന്ത്രി മാത്യു ടി തോമസ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കോഴിക്കോട് വിക്രം മൈതാനിയില്‍ വി.എസ് സുനില്‍ കുമാര്‍ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരില്‍ ശൈലജ ടീച്ചറും അഭിവാദ്യം സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.