ബംഗളൂരു: സഞ്ജയ്ലീല ബെന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം.
ബലഗാവിയിലെ പ്രകാശ് തിയറ്ററിനു നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.
പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്കു പരുക്കേറ്റു. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: