കുനിശ്ശേരിയില്‍ മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി

Saturday 27 January 2018 8:16 am IST

പാലക്കാട്: കുനിശ്ശേരിയില്‍ മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി. തമിഴ്നാട് ഈറോഡില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് യുവതി ജില്ലാ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് മറ്റു നാലു കുട്ടികള്‍കൂടിയുണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഭര്‍തൃമാതാവിന്റെ ആവശ്യപ്രകാരം ഈറോഡില്‍ വില്പന നടത്തുകയായിരുന്നു.

പ്രസവത്തിന് പോയ യുവതി കുഞ്ഞില്ലാതെ തിരിച്ചെത്തിയപ്പോള്‍ പ്രദേശവാസികള്‍ അങ്കണവാടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഇടപെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.