ബഹളം വച്ചത് ജയരാജന്റെ മകന്‍; എഎസ്ഐയെ തിരിച്ചെടുത്തു

Saturday 27 January 2018 8:25 am IST

കണ്ണൂര്‍: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സസ്പെന്റ് ചെയ്ത എഎസ്‌ഐ കെ.എം മനോജ് കുമാറിനെ സര്‍വീസില്‍ തിരിച്ചെടുത്തു. അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കണ്ണൂര്‍ എസ്‌പി ജി ശിവവിക്രമിന്റേതാണ് നടപടി. മനോജ് കുമാര്‍ ഡ്യൂട്ടി നിര്‍വഹിക്കുകയാണ് ചെയ്തതെന്നും ജയരാജന്റെ മകന്‍ ആശിഷ് രാജാണ് ബഹളം വെച്ചതെന്നും സ്റ്റേഷനില്‍ ഡൂട്ടിയിലുണ്ടായിരുന്ന സിപിഒ അനുപമ മൊഴി നല്‍കിയിരുന്നു. 

അതേ സമയം മാലൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് മനോജിനെ സ്ഥലം മാറ്റിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.