കര്‍ണാടകയില്‍ ശമ്പള വര്‍ദ്ധനവും അവധിയും; ലക്ഷ്യം തെരഞ്ഞെടുപ്പ്

Saturday 27 January 2018 11:25 am IST

ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവും അവധിയും വാരിക്കോരി നല്‍കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണിത്. 

കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ വര്‍ധനവാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കര്‍ നടപ്പാക്കാന്‍ പോകുന്നത്.  6.2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 24 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള-പെന്‍ഷന്‍ വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയമിച്ചിരുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ എ​ആര്‍ ശ്രീനിവാസ റാവു അധ്യക്ഷനായ കമ്മിറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജനവരി 31 ന് സമര്‍പ്പിക്കും.

ശമ്പളത്തിന് പുറമേ മാസത്തില്‍ ഒരു ശനിയാഴ്ച അവധിയും നല്‍കും. മാസത്തിലെ നാലാമത്തെ ശനിയാഴ്ചയാകും അവധി നല്‍കുക. കേന്ദ്ര ജവനക്കാര്‍ക്ക് നിലവില്‍ രണ്ടാം ശനിയാഴ്ചകളില്‍ അവധി ലഭിക്കുന്നുണ്ട്. നിലവില്‍ പൊതുമേഖലാ ബാങ്കുകളിലും മാസത്തിലെ രണ്ടും നാലും ശനിയാഴ്ച അവധിയാണ്.

മാസത്തിലെ ഒരു ശനിയാഴ്ച അവധി നല്‍കുമെങ്കിലും ജോലി ചെയ്യുന്ന ശനിയാഴ്ചകളില്‍ അധിക സമയം ജോലി ചെയ്യേണ്ടി വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.