സുക്മ: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ശനിയാഴ്ച സുക്മയിലെ ബുക്കമേറ്റ-ചിന്തല്നാറില് നടന്ന ഏറ്റുമുട്ടലിലാണ് സേന മാവോയിസ്റ്റുകളെ കീഴ്പ്പെടുത്തിയത്.
ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുകളും സുരക്ഷ സേന പിടിച്ചെടുത്തിട്ടുണ്ട്. 2017ല്‍ സുക്മയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ശക്തമായ പ്രതിരോധ നടപടികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഛത്തീസ്ഗഡില്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: