സംരക്ഷണ ഭിത്തിയില്ല: ഗതാഗതത്തിന് ഭീഷണി

Saturday 27 January 2018 1:57 pm IST

 

കാലപഴക്കം കാരണം നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തെ സംരക്ഷണഭിത്തിയുടെ ചുവട്ടില്‍ നിന്നും കരിങ്കല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സമീപവാസികള്‍ പഞ്ചായത്തില്‍ പരാതിയും നല്‍കി. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തയുടെ കാരണം പറഞ്ഞ് പഞ്ചായത്ത് പുനര്‍ നിര്‍മാണം നടത്തിയില്ല. താത്ക്കാലികമായി മരക്കമ്പുകളും വൃക്ഷതൈകളും നട്ടു പിടിപ്പിച്ച് മണ്ണിടിച്ചില്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സമീപവാസികള്‍. കുരിയോട്ടുമല എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി ബസ് കടന്നു പോകുന്നതും ഇതുവഴിയാണ്. കൊച്ചുകുട്ടികളും പ്രായമായവരും താമസിക്കുന്ന പ്രദേശത്തെ റോഡ് അപകടവസ്ഥയിലായിട്ട് പഞ്ചായത്തോ ജനപ്രതിനിധികളോ തിരിഞ്ഞ് നോക്കുന്നില്ലെന്നും ആരോപണം ഉണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.