കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: ബിഎംഎസ്

Saturday 27 January 2018 2:00 pm IST

 

ബിഎംഎസ് പത്തനംതിട്ട  ജില്ലാ പ്രസിഡന്റ് രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഇടതു വലതു മുന്നണികളുടെ ദുര്‍ഭരണവും അഴിമതിയുമാണ് കെഎസ്ആര്‍ടിസിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. കോടിക്കണക്കിന് രൂപ കടം എടുത്ത് ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിതതും പര്‍ച്ചൈസിങ്ങിലെ അഴിമതിയുമാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന് കാരണം. അനേകായിരം കോടികളുടെ ആസ്തിയുള്ള കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കേരളത്തിലെ ജനങ്ങളുടെ സേവനത്തിനായി രൂപീകരിച്ച കെഎസ്ആര്‍ടിസി പലവിധ സൗജന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് കണക്കിലെടുത്ത് സംസ്ഥാന നികുതി ഒഴിവാക്കി ഡീസല്‍ നല്‍കിയാല്‍ തന്നെ ആ സ്ഥാപനത്തിന്റെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരന്‍ നായര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി  വി. വേണു, ജില്ലാ ഉപാദ്ധ്യക്ഷന്‍ ടി. രാജേന്ദ്രന്‍പിളള, എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ പരിമണം ശശി, ഏരൂര്‍ മോഹന്‍, ടി.ആര്‍. രമണന്‍, ആര്‍. രാധാകൃഷ്ണന്‍, കെ.എസ്. നസിയ, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.