സ്വാമി ഇഎംഎസ്

Sunday 28 January 2018 2:45 am IST

നോവല്‍ രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുï്. ഇത് ഇപ്പോഴും നടക്കുന്നു. ചിലപ്പോള്‍ പരീക്ഷണങ്ങള്‍ക്ക് വേïിയുള്ള പരീക്ഷണങ്ങള്‍ അരോചകവുമായി മാറാറുï്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ ഉണ്ണി കോയിക്കലിന്റെ സ്വാമി ഇഎംഎസ് എന്ന നോവല്‍. ആശാവഹമായ പുതുവഴി വെട്ടിത്തുറക്കാനുള്ള പരിശ്രമമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് തന്നെ പറയാം. 

കോട്ടയം തിരുനക്കര മൈതാനമാണ് പശ്ചാത്തലം. എന്‍എന്‍ പിള്ള എഴുതി അവതരിപ്പിക്കുന്ന ഇഎംഎസ് എന്ന നാടകം കാണാനിരിക്കുന്ന നോവലിസ്റ്റും കാറല്‍ മാക്‌സും തമ്മിലുള്ള ഒരു സംവാദമാണ് ഇതിവൃത്തം. ദൈവം, മതം, വിശ്വാസം തുടങ്ങിയ ദാര്‍ശനിക വിശ്വാസങ്ങളാണ് സംവാദത്തിലുടനീളം. അതിന്റെ അവസാനം മാര്‍ക്‌സിയന്‍ ചിന്താഗതികള്‍ക്ക് എതിരായിട്ടാണ് പര്യവസാനം. പു

തിയൊരു ആശയസംവാദത്തിന് തുടക്കം കുറിക്കുകയാണ് കാലത്തോട് പലതും പറയുന്ന ഈ കൃതി.

പ്രസാധകര്‍: 

മനോമതം പബ്ലിക്കേഷന്‍സ്, കോട്ടയം.

വിതരണം: മൈത്രി ബുക്‌സ്, 

തിരുവനന്തപുരം.

വില:- 75/ രൂപ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.