ഫാക്ടില്‍ അമോണിയ ചോര്‍ച്ച, അപകടഭീതിയില്ല

Saturday 27 January 2018 3:02 pm IST

കൊച്ചി: വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഫാക്ടിന്റെ പ്‌ളാന്റില്‍ അമോണിയം വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഉച്ചയോടെയായിരുന്നു സംഭവം. പ്‌ളാന്റിലെത്തിച്ച ടാങ്കറില്‍ നിന്ന് അമോണിയ മാറ്റുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ഉടന്‍ തന്നെ സമീപത്തെ കേന്ദ്രീയ വിദ്യാലയിലെ വിദ്യാര്‍ത്ഥികളെ അധികൃതര്‍ ഒഴിപ്പിച്ചു. അഗ്‌നിശമന സേനയെത്തി ചോര്‍ച്ച നിയന്ത്രണവിധേയമാക്കി. 

അന്തരീക്ഷത്തില്‍ അമോണിയം പടര്‍ന്നിട്ടുണ്ട്. ഇത് അലിഞ്ഞ് ഇല്ലാതാവാന്‍ രണ്ടു മണിക്കൂര്‍ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വെണ്ടുരുത്തി പാലത്തില്‍ നിന്ന് വെല്ലിങ്ടന്‍ ഐലന്‍ഡിലേക്കുള്ള ഗതാഗതം നിരോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.