കൊല്ലത്ത് കോളറ സ്ഥിരീകരിച്ചു

Saturday 27 January 2018 3:32 pm IST

കൊല്ലം: ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. ബംഗാള്‍ സ്വദേശി റവുകുള്‍ ഇസ്ലാമിനാണ് കോളറാ പിടിപെട്ടത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ വയറിളക്കത്തെ തുടര്‍ന്ന് ആയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

അതേ സമയം ആരോഗ്യവകുപ്പ് റാപ്പിട് ആക്ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധി തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി കൊല്ലം ഡപ്പ്യൂട്ടി ഡിഎംഒ ഡോക്ടര്‍ സന്ധ്യ അറിയിച്ചു

കഴിഞ്ഞ 23 നാണ് വയറിളക്കത്തെ തുടര്‍ന്ന് റവുകുള്‍ ഇസ്ലാമിനെ ആശുപത്രിയില്‍ പ്രവേശിപിക്കുന്നത് പരിശോധനാഫലം വന്നപ്പോഴാണ് ഇയാള്‍ക്ക് കോളറ സ്ഥിരീകരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ് ആരോഗ്യവകുപ്പും ലേബര്‍ വകുപ്പും സീല്‍ ചെയ്തു. സമീപ പ്രദേശത്തെ ലേബര്‍ ക്യാ്മ്പുകളില്‍ പരിശോധനയും തുടങ്ങി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.