ന്യൂദൽഹി : രാഹുൽ ഗാന്ധിക്ക് ആറാം നിരയിൽ സീറ്റ് കിട്ടിയതിനെ തുടർന്ന് ഉയർന്ന കോൺഗ്രസ് പ്രതിഷേധത്തിനു മറുപടിയുമായി ബിജെപി. കോൺഗ്രസ് ഭരണ കാലത്ത് ബിജെപി അദ്ധ്യക്ഷന്മാരായിരുന്ന നിതിൻ ഗഡ്കരിക്കും രാജ്നാഥ് സിംഗിനും വിഐപി ലോഞ്ച് സീറ്റ് അനുവദിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു പറഞ്ഞു. രാഹുൽ സ്വയം സൂപ്പർ വിവിഐപി ചമയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം തങ്ങൾ കോൺഗ്രസിനെപ്പോലെയല്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷന് വിഐപി ലോഞ്ചിൽ തന്നെ സീറ്റ് അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി .കഴിഞ്ഞ വർഷം സോണിയ ഗാന്ധിക്ക് മുൻനിരയിൽ തന്നെ സീറ്റ് അനുവദിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി കോൺഗ്രസിനെപ്പോലെയല്ലെന്നും ആരോഗ്യകരമായ ജനാധിപത്യത്തിലാണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് മുൻ നിരയിൽ സീറ്റ് നൽകാത്തതിനെതിരെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: