കുടുംബശ്രീ തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്‌തെന്ന് സിപിഐ

Sunday 28 January 2018 2:00 am IST

 

വിളപ്പില്‍: ജില്ലയില്‍ കുടുംബശ്രീ എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പുകള്‍ ചിലര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍. കാട്ടാക്കട പ്രസ് ക്ലബില്‍ നടത്തിയ  വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ സിപിഐയുടെ ഒളിയമ്പ്. 

 കുടുംബശ്രീ പിടിച്ചടക്കുവാന്‍ ജില്ലയില്‍ അവര്‍ നടത്തിയത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായിരുന്നു. ഈ 'അവര്‍' ആരെന്ന ചോദ്യത്തിന് കലാലയങ്ങളില്‍ രാഷ്ട്രീയ അതിപ്രസരം നടത്തി കലാപഭൂമിയാക്കിയവര്‍ തന്നെ എന്ന മറുപടിയാണ് ജി.ആര്‍ അനില്‍ നല്‍കിയത്. കുടുംബശ്രീ തെരഞ്ഞെടുപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഒരു പരാതിയില്‍ പോലും ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചില്ല. ഇത് നീതി നിക്ഷേധമാണ്.

  സ്ത്രീ ശാക്തീകരണത്തിന്റെ ലോക മാതൃകയായ കുടുംബശ്രീയെ കൈപ്പിടിയിലൊതുക്കിയവര്‍ക്ക് ചില പ്രത്യേക അജണ്ടയാണുള്ളത്. തങ്ങളുടെ രാഷ്ട്രീയശക്തി കാണിച്ച് ഇതിനെയും അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ജില്ലാ ഭരണകൂടത്തെ നിശബ്ദമാക്കി കുടുംബശ്രീ പിടിച്ചടക്കിയത് വലിയ വിജയമായി ആരും കരുതണ്ടെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.