സൂഫി സംഗീതസന്ധ്യ ഇന്ന്

Sunday 28 January 2018 2:00 am IST

 

വിളപ്പില്‍: പുളിയറക്കോണം മധുവനം ആശ്രമത്തില്‍ ഇന്ന് വൈകിട്ട് 6 ന് സൂഫി സംഗീത സന്ധ്യ നടക്കും. ഷിര്‍ദ്ദിസായി ബാബ സമാധിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗീത സന്ധ്യ. സമീര്‍ ബിന്‍സി, ഇമാം മജബൂര്‍ എന്നിവരാണ് സൂഫി സംഗീതം നയിക്കുന്നത്. സൂഫി സാഹിത്യകാരന്‍ സിദ്ദിഖ് മുഹമ്മദ്  ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ വരെ നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളില്‍ വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഗ്രാമോദ്ധാരണ പദ്ധതികള്‍ക്കും മധുവനം തുടക്കം കുറിക്കുമെന്ന് ആശ്രമം പ്രസിഡന്റ് ജയകുമാര്‍, സെക്രട്ടറി കൃഷ്ണന്‍ കര്‍ത്ത എന്നിവര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.