റോഡില്‍ പൊങ്കാലയിട്ട് ബിജെപിയുടെ പ്രതിഷേധം

Sunday 28 January 2018 2:00 am IST

 

പോത്തന്‍കോട്: ആളെക്കൊല്ലുന്ന പോത്തന്‍കോട് - മംഗലപുരം റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍   റോഡില്‍ പൊങ്കാലയര്‍പ്പിച്ച് ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു. നിരവധി അപകടങ്ങള്‍ക്കു കാരണമായ വാവറ കുന്നത്ത് റോഡിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപി ജില്ലാ സെക്രട്ടറി എം. ബാലമുരളി ഉദ്ഘാടനം ചെയ്തു.

  നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. ചീഫ് എഞ്ചിനീയര്‍ അടക്കം സ്ഥലം സന്ദര്‍ശിച്ചിട്ടും ഇവിടത്തെ അറ്റകുറ്റപണിക്കായി പലപ്പോഴായി തയ്യാറാക്കി സമര്‍പ്പിച്ച ഒരു എസ്റ്റിമേറ്റിനും ഭരണാനുമതി നല്‍കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണന്ന്  എം.ബാലമുരളി ആരോപിച്ചു. ഒരു മാസത്തിനകം റോഡ് പുനരുദ്ധരിച്ചില്ലെങ്കില്‍ റോഡ് അടച്ചിട്ടുകൊണ്ടുള്ള ശക്തമായ സമരത്തിന് നാട്ടുകാര്‍ തയ്യാറാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം തോന്നയ്ക്കല്‍ രവി, പഞ്ചായത്ത് സമിതി പ്രസിഡന്റ് ആര്‍.ജയചന്ദ്രന്‍, പള്ളിപ്പുറം വിജയകുമാര്‍, പ്രമോദ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.