ന്യൂദല്‍ഹി : പ്രൗഡഗംഭീരമായ ചടങ്ങുകളോടെ രാജ്യം 69ാമത് റിപ്പബ്ളിക് ദിനമാഘോഷിച്ചു.രാജ്പഥില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥികളായ 10 ആസിയാന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷതവഹിച്ചു. ഇന്ത്യാഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായ് വീരചരമം പ്രാപിച്ച ജവാന്മാരെ ആദരിച്ച് പുഷ്പചക്രം സമര്‍പ്പിച്ചു.രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാകയുയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.
ബ്രൂണെ പ്രധാനമന്ത്രി സുല്‍ത്താന്‍ ഹസാനല് ബോള്കെ ,കംബോഡിയന്‍ പ്രധാനമന്ത്രി ഹൂണ്‍ സെന്‍,ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്റിഗോ റോ ഡ്യൂട്ടറെറ്റ്,ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ,മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്,വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയെന്‍ സുയാന്‍ ഫുക്ക്,സിംഗപ്പൂര്‍ പ്രസിഡന്റ് ഹാലിമ യാക്കൂബ് ,മ്യാന്മര് പ്രസിഡന്റ് ഹിതിന് യോ ,തായ്ലന്റ് പ്രധാനമന്ത്രി പ്രയുത് ചാന് ഒചാ ,ലാവോസ് പ്രധാനമന്ത്രി തോങ്ലോന് സിസ്ലിത് എന്നിവരായിരുന്നു റിപ്പബ്ളിക് ദിനപരേഡിലെ മുഖ്യാതിഥികള്‍.
രാജ്യത്തിന്റെ കര നാവിക വ്യോമശക്തി പ്രകടമാക്കി പരേഡുകളും,സാംസ്കാരികപാരമ്പര്യം വിളിച്ചോതുന്ന വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദ്യശ്യങ്ങളും,ബിഎസ്എഫിലെ വനിതകളുടെ ബൈക്ക്റാലിയും കാഴ്ചയുടെ വിരുന്നൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: