ജനകീയ സദസ്സും ജനകീയ പൊങ്കാലയും

Sunday 28 January 2018 2:00 am IST

 

തിരുവനന്തപുരം: മണക്കാട്-ആറ്റുകാല്‍-ചിറമുക്ക് റോഡ് വികസനം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെയും ഫ്രണ്ട്‌സ് ഓഫ് ട്രിവാന്‍ഡ്രം ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തില്‍ ജനകീയ സദസ്സും ജനകീയ പൊങ്കാലയും സംഘടിപ്പിച്ചു. 

  വികസനത്തിന്റെ പേരില്‍ 15 വര്‍ഷമായി ഈ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് ജനങ്ങളോടുള്ള അവഗണനയാണ്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങള്‍ സജീവമാകുയും അതുകഴിഞ്ഞാല്‍ അധികാരികള്‍ മറന്നുപോകുകയും ചെയ്യുന്നു. മൂന്നുവര്‍ഷം മുമ്പ് ഈ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് ഒപ്പുശേഖരണം നടത്തി അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും വികസനത്തിന്റെ കാര്യത്തില്‍ ഈ പ്രദേശത്തെ അവഗണിക്കുകയാണ്. ഇതിനെതിരെ നാളെ വൈകിട്ട് 5ന് മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ ജനകീയ പൊങ്കാല ആറ്റുകാല്‍ ദേവിക്ക് സമര്‍പ്പിക്കുമെന്ന് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രനും ഫ്രണ്ടസ് ഓഫ് ട്രിവാന്‍ഡ്രം ജില്ലാ പ്രസിഡന്റ് പി.കെ.എസ്. രാജനും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.