തിരുവനന്തപുരം: നഗരസഭയുടെ അധീനതയിലുള്ള പാര്‍ക്കിംഗ് ഏര്യകള്, പൊതുശൗചാലയങ്ങള്‍, ഗാന്ധിപാര്‍ക്ക്, കല്യാണമണ്ഡപങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ഫലവൃക്ഷങ്ങളില്‍നിന്ന് ആദായം എടുക്കല്‍, തൈക്കാട് മിനി ശ്മശാനം എന്നിവയുടെ 2018-19 വര്‍ഷത്തേക്കുള്ള ലേല നടപടികള്‍ 30 മുതല്‍ ഫെബ്രുവരി 2 വരെ നടക്കും. പാര്‍ക്കിംഗ് ഏര്യകള്ക്കുള്ള ക്വട്ടേഷനുകള്‍ 30ന് വൈകിട്ട് 3വരെയും മറ്റുള്ളവ ഫെബ്രുവരി 1ന് വൈകിട്ട് 3 വരെയും നഗരസഭാവക സ്ഥലത്തുള്ള ഫലവ്യക്ഷങ്ങളില്നിന്ന് ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷനുകള്‍ ഫെബ്രുവരി 2 വരെയും സമര്‍പ്പിക്കാം. അവസാന തീയതിക്ക് തൊട്ടടുത്ത ദിവസം രാവിലെ 11ന് ക്വട്ടേഷനുകള്‍ പരസ്യമായി തുറന്ന് പരിശോധിച്ച് ലേലം ഉറപ്പിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് നഗരസഭയിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: