തിരുവനന്തപുരം: ശതാഭിഷേക നിറവിലെത്തിയ കവയത്രി സുഗതകുമാരിയെ എഴുത്തുപുരയുടെ നേതൃത്വത്തില്‍ ആദരിച്ചു. മുതിര്‍ന്ന പത്രപ്രവര്ത്തകന് ജി.ശേഖരന്‍നായര്‍ പൊന്നാടയും ഉപഹാരവും നല്കി. നോവലിസ്റ്റ് കല്ലിയൂര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എം. ഹസ്സന്, ഡോ. വിളക്കുടി രാജേന്ദ്രന്, ശാസ്ത്രസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സുദശന് കാര്‍ത്തികപ്പറമ്പില്‍, ദൂരദര്ശന് പ്രോഗ്രാം എക്സിക്യൂട്ടീവ് കെ.എസ്. രാജശേഖരന്, കെ. ശശിധരന്, കവി ശരച്ചന്ദ്രലാല്, വിനോദ് വൈശാഖി, ഡോ.പി.കെ. സുരേഷ്കുമാര്‍, രാജന് കൊട്ടാരക്കര, ആറ്റുകാല്‍ ഓമനക്കുട്ടന്, സദാശിവന് പൂവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. നൂറ് മണ്‍ചെരാത് തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: