ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കംബോഡിയന്‍ പ്രധാനമന്ത്രി ഹുണ്‍ സെന്നും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്ന വേളയില്‍ ഇന്ത്യ- കംബോഡിയ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി.
ഏകദിന പര്യടനത്തിനായി ഇന്ത്യയിലെത്തിയ സെന്‍ രാഷ്ട്രപതി ഭവനിലെ സല്‍ക്കാരത്തില്‍ പങ്കെടുത്തതിന് ശേഷം രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന്റെ സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. ഇന്ത്യ-ആസിയാന്‍ കൂട്ടുകെട്ടിന്റെ 25ാം വാര്‍ഷികത്തിന്റെ സ്മരണോത്സവത്തില് പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കംബോഡിയന്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പങ്കെടുത്തു.
രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും ഹുണ്‍ സെന്‍ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായെത്തിയ പത്ത് ആസിയാന്‍ രാഷ്ട്രത്തലവന്മാരില് ഒരാളായിരുന്നു സെന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: