റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Sunday 28 January 2018 2:18 am IST


ആലപ്പുഴ: നിഷേധാത്മകമായ മാറ്റങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. റിപ്പബ്ലിക് ദിനഘോഷ ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യ സംരക്ഷണത്തിനിടയില്‍ വീര മൃത്യു വരിച്ച ധീരജവാന്‍ മാവേലിക്കര സ്വദേശി സാം എബ്രഹാമിനെ അനുസ്മരിച്ചു.
  എന്‍സിസി  സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാര്‍മല്‍ പോളിടെക്നിക് കോളേജ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്ഡി കോളേജ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടിഡിഎച്ച്എസ്എസ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവമ്പാടി എച്ച്എസ്എസ് എന്നിവ മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള എവര്‍റോളിങ്  ട്രോഫി കരസ്ഥമാക്കി.
  മികച്ച സ്റ്റുഡന്റ്സ് പോലീസ്, സ്‌കൗട്ട്,  പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫി യഥാക്രമം കായംകുളം ശ്രീ വിഠോബ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ലിയോ തേര്‍ടീന്‍ത്, ആലപ്പുഴ സെന്റ് ജോസഫ്, ലജ്നത്തുല്‍ ഹൈസ്‌കൂള്‍ എന്നിവ നേടി. മികച്ച  ഗൈഡസ്, ബുള്‍ബുള്‍ എന്നിവയ്ക്കുള്ള ട്രോഫികള്‍ ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളും മികച്ച ബാന്‍ഡ് ട്രൂപ്പിനുളള ട്രോഫി ലജ്നത്തുല്‍ ഹൈസ്‌കൂളും നേടിയപ്പോള്‍ കളര്‍കോട് യുപി സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി.
  വിജയികള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി വിതരണം ചെയ്തു. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ദേശീയ ഗാനാലാപനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.