കുടുംബശ്രീ; പുതിയ ഭരണ സമിതി അധികാരമേറ്റു

Sunday 28 January 2018 2:19 am IST


ആലപ്പുഴ:  കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ജില്ലയിലെ 79 സിഡിഎസുകളില്‍ നിന്നും തെരഞ്ഞെടുത്ത സിഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, എഡിഎസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തത്.
  മൂന്നു ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പുകള്‍ നടന്നത്. ജില്ലയിലെ പത്തൊന്‍പതിനായിരത്തോളം അയല്‍കൂട്ടങ്ങളിലേക്കും ആയിരത്തി ഇരുന്നൂറോളം എഡിഎസുകളിലേക്കും എഴുപതി ഒന്‍പത് സിഡിഎസുകളിലേക്കുമാണ് തെരഞ്ഞടുപ്പുകള്‍ നടന്നത്.  ഡെപ്യൂട്ടി കളക്ടര്‍ മുരളീധരന്‍ പിള്ളയായിരുന്നു ജില്ലാതല ഇലക്ഷന്‍ റിട്ടേണിങ് ഓഫീസര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.