ആലപ്പുഴ: സാക്ഷരത മിഷന് നേതൃത്വത്തില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സാക്ഷരത പരിപാടിയായ ചങ്ങാതിയില്‍ 275 പേര് പങ്കാളികളാകും.
265 പുരുഷന്മാരും 10 സ്ത്രീകളും. 296 പേരെയാണ് സര്‍വ്വേയിലൂടെ കണ്ടെത്തിയത്. ഇതില്‍ 21 പേര് മണ്ണഞ്ചേരിയില്ജോലിക്കായി മാത്രം വരുന്നവരാണ്. മണ്ണഞ്ചേരി പഞ്ചായത്തിലെ താമസക്കാരായവര്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ബീഹാറില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ പേര് 177. പഞ്ചാബില്‍ നിന്ന് ഒരാള്‍ മാത്രമാണുള്ളത്. പശ്ചിമ ബംഗാള്‍ – 38, ആസാം – 10, ഉത്തര്‍പ്രദേശ് – 19, തമിഴ്നാട് – 19, ഝാര്‍ഘണ്ട് – മൂന്ന്, ആന്ധ്രപ്രദേശ് – മൂന്ന്, കര്‍ണ്ണാടക – മൂന്ന് എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്. നേപ്പാളില്‍ നിന്നും നാലു പേരുള്ളതായി സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
15 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് 254 പേര്. 40 വയസിനു മുകളില്‍ പ്രായമുള്ള 21 പേരും ഉണ്ട്. പ്രോഗ്രാം ഓഫീസര്‍ ഡോ.ധന്യ സേതുനാരായണന്റെ നേതൃത്വത്തിലാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചത്. റിപ്പോര്‍ട്ട് സംസ്ഥാന സാക്ഷരതാ മിഷന് സമര്‍പ്പിച്ചിരുന്നു.
ഇവര്‍ക്കായി പത്തൊന്‍പത് പഠനകേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് തീരുമാനമായി. നാഷണല്‍ സര്‍വ്വീസ് സ്കീം വോളന്റിയേഴ്സ് തന്നെയാകും ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുക. ഹമാരി മലയാളം എന്ന പാഠാവലിയാണ് ക്ലാസുകള്‍ക്ക് ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: