ആലപ്പുഴ: കഴിഞ്ഞ കയര്‍ കേരളയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ 25 കോടിയുടെ ഓര്‍ഡറുകള്‍ കയര്‍ കോര്പ്പറേഷന് ലഭിച്ചെന്ന് ചെയര്മാന് ആര്. നാസര്‍ അറിയിച്ചു. ഇതിനോടകം 10 കോടിയുടെ കയര്‍ ഭൂവസ്ത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കയര്‍ ഭൂവസ്ത്രത്തിന്റെ ഉത്പാദനം ആറിരട്ടിയാക്കാന്‍ കയര്‍ സഹകരണസംഘം സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമായെന്നും നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: