പ്രാന്തീയ കാര്യകര്‍തൃശിബിരത്തിന് ഇന്ന് സമാപനം

Sunday 28 January 2018 2:45 am IST

പാലക്കാട്: സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ബഹുമുഖ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ മൂന്നു ദിവസങ്ങളിലായി കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ തുടരുന്ന ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തിന് ഇന്ന് സമാപനം. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ശിബിരത്തില്‍ പൂര്‍ണമായും പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ മണ്ഡല്‍  ഉപരി ചുമതലയുള്ള എണ്ണായിരത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. പരിവാര്‍ സംഘടനകളുടെ സംസ്ഥാന ചുമതലയുള്ള നിശ്ചയിക്കപ്പെട്ടവരും ശിബിരത്തിലുണ്ട്. ഇന്നലെ വൈകിട്ട് നടന്ന പഥസഞ്ചലനത്തില്‍ ശിബിരത്തില്‍ പങ്കെടുക്കുന്ന കാര്യകര്‍ത്താക്കള്‍ അണിനിരന്നു. സംഘടനാശക്തിയുടെ വിളംബരമായി നടന്ന പഥസഞ്ചലനങ്ങള്‍ കിഴക്ക് ഗവ.യു.പി സ്‌കൂളിനുസമീപവും പടിഞ്ഞാറ് കിഴക്കുഞ്ചേരിക്കാവിലുമെത്തി തിരികെ ശിബിരവേദിയില്‍ സമാപിച്ചു.  

ഇന്ന് വൈകിട്ട് നാലരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും. പ്രാന്തസംഘചാലക് അധ്യക്ഷത വഹിക്കും. പാലക്കാട് ജില്ലയില്‍ നിന്ന് ക്ഷണിക്കപ്പെട്ട രണ്ടായിരത്തോളം വ്യക്തികളും സമാപന സമ്മേളനത്തില്‍ അതിഥികളായി പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.