ശിവഗിരി തീര്‍ത്ഥാടന ഓഡിറ്റോറിയം: എംഎ യൂസഫലി രണ്ടു കോടി നല്‍കി

Sunday 28 January 2018 2:45 am IST

ശിവഗിരി: ശിവഗിരി തീര്‍ഥാടന ഓഡിറ്റോറിയം നിര്‍മാണത്തിനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി രണ്ടുകോടി രൂപ ശിവഗിരി ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി. കഴിഞ്ഞ തീര്‍ത്ഥാടന സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്ന രണ്ടുകോടിയാണ് കൈമാറിയത്.

ഓഡിറ്റോറിയം നിര്‍മ്മാണത്തിനായി നേരത്തെ നല്‍കിയ മൂന്ന് കോടിക്കു പുറമെയാണിത്. ശിവഗിരി മഠത്തിലെ ശ്രീ ശാരദാ സന്നിധിയില്‍ നടന്ന ചടങ്ങില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ  സ്വാമികള്‍ക്ക് ലുലു ഗ്രൂപ്പ്  റീജനല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍, തിരുവനന്തപുരം ലുലു മാള്‍ ഫൈനാന്‍സ് മാനേജര്‍ അനൂപ് വര്‍ഗീസ്, എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.