റേഷന്‍കടകള്‍ അടച്ചിടുന്നു

Sunday 28 January 2018 2:00 am IST

 

പാറശ്ശാല: കൊല്ലങ്കോട് കാര്‍ഷിക സഹകരണസംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് റേഷന്‍ കടകളും തുടര്‍ച്ചയായി അടച്ചിട്ട് ഉപഭോക്താക്കളെ വട്ടംകറക്കുന്നു. സൊസൈറ്റി ഭരിക്കുന്ന സിപിഎമ്മിന്റെ നോമിനികളായി നിയമിതരായ റേഷന്‍കട വ്യാപാരികള്‍ അവരുടെ ഇഷ്ടപ്രകാരമാണ് ജോലിക്കെത്തുന്നത്. മിക്ക ദിവസങ്ങളിലും റേഷന്‍ കടകളിലെത്തുന്നവര്‍ മണിക്കൂറുകളോളം കാത്ത് നിന്ന് ശേഷം മടങ്ങുകയാണ്. 

 മഞ്ഞത്തോപ്പ് റേഷന്‍കട ഈമാസം ചുരുക്കം ചില ദിവസങ്ങളിലാണ് പ്രവര്‍ത്തിച്ചത്. കല്ലുവെട്ടാന്‍ കുഴിയിലേയും സിലുവപുരത്തേയും റേഷന്‍കടകള്‍ക്കും സമാന അവസ്ഥയാണ്. റേഷന്‍ വ്യാപാരികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന കൊല്ലങ്കോട്ടിലെ കമ്യൂണിസ്റ്റ് നേതാക്കളും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.