സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

Sunday 28 January 2018 2:00 am IST

 

 

മലയിന്‍കീഴ്: ബഡ്‌സ് സ്‌കൂളിലെ ബസ് കടയിലേക്ക് ഇടിച്ചുകയറി മൂന്നു കുട്ടികള്‍ക്ക് പരിക്ക്. മലയിന്‍കീഴ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഗ്രേഷ്മ(13), അരുണ(13), ഗൗരികൃഷ്ണ(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

  ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച സഹവാസ ക്യാമ്പില്‍ പങ്കെടുക്കാനായി ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്ത് എതിര്‍വശത്തുള്ള എആര്‍ ടയര്‍ വര്‍ക്ക്‌സ് കടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ബസിന്റെ ഹാന്റ് ബ്രേക്ക് ഇട്ടശേഷം പുറത്തേക്ക് ഇറങ്ങി നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. ഗ്രേഷ്മയ്ക്ക് തലയ്ക്കും മറ്റ് കുട്ടികള്‍ക്ക് കൈ കാലുകള്‍ക്കും പരിക്കേറ്റത്. അരുണയുടെ മൂക്ക് ബസിനുള്ളില്‍ ഇടിച്ച് പരിക്കേറ്റിട്ടുണ്ട്. 

  രാജേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള എആര്‍ ടയര്‍ വര്‍ക്‌സ് കടയുടെ മുന്‍ വശത്തെ ചുവര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ജോലിക്കാരനും വികലാംഗനുമായ അനീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം നടക്കുന്നതിന് അല്പ സമയം മുന്‍പ് അനീഷ് കട ശുചീകരിച്ച ശേഷം ചന്ദന തിരികത്തിക്കുന്നതിന് മാറുന്നതിനിടെയാണ് അപകടമുണ്ടായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.