കോഴിക്കോട്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ കണ്ണൂര്‍ സമ്മേളനത്തിനിടെയുള്ള പ്രസംഗം ചൈനീസ് ചാരന്റെ ഭാഷ്യമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു.
എക്കാലത്തും ഇന്ത്യയെ നശിപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയാണ് ചൈന.മാവോയിസ്റ്റ് ഉള്‍പ്പെടെയുള്ള ഭീകരതക്ക് പ്രോല്‍സാഹനവും നല്കുന്ന ചൈനക്കനുകൂലമായി നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ രാജ്യദ്രോഹത്തിനടക്കം കേസ്സെടുക്കണം.മുഖ്യമന്ത്രിയുടെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: