മങ്കൊമ്പ്: കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഭാരതീയ ജനത കര്‍ഷക മോര്‍ച്ചയുടെ ദേശീയ സംഘാടകന്‍ ഹൃദയനാഥ സിങ് , ജന.സെക്രട്ടറി ആര് സുഗുണാകര്‍, സെക്രട്ടറി ഡോ. ശംഭു കുമാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം കുട്ടനാട്ടിലെ കാര്‍ഷിക പ്രതിസന്ധികള്‍ നേരില്‍ കണ്ട് ബോധ്യപെടുവാനും ശാശ്വത പരിഹാരം കാണുവാനും 29ന് കുട്ടനാട് സന്ദര്‍ശിക്കും.
ഉച്ചയ്ക്കുശേഷം ബിജെപി കുട്ടനാട് മണ്ഡലം കമ്മറ്റി ഓഫീസില്‍ കര്‍ഷക മോര്‍ച്ച കുട്ടനാട് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന കര്‍ഷക സംഗമത്തില്‍ പങ്കെടുത്ത് കുട്ടനാട്ടിലെ കര്‍ഷകരോടും പാടശേഖര സമിതി ഭാരവാഹികളോടും ആശയ വിനിമയം നടത്തുമെന്ന് കര്‍ഷക മോര്‍ച്ച കുട്ടനാട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സുരേഷ് പര്യാത്ത്, സെക്രട്ടറി കെ.കെ. റെനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: